Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Donation

അയോധ്യ സംഭാവനക്കൊള്ള: ച​​​മ്പ​​​ത് റാ​​​യി​​​ക്കു ക്ലീ​​​ന്‍ ചി​​​റ്റ്

ന്യൂ​​​ഡ​​​ല്‍ഹി:​​​ അ​​​യോ​​​ധ്യ​​​യി​​​ലെ സം​​​ഭാ​​​വ​​​ന​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​ന്‍റെ (എ​​​സ്‌​​​ഐ​​​ടി) അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ രാ​​​മ ജ​​​ന്മ​​​ഭൂ​​​മി തീ​​​ര്‍ഥ​​​ക്ഷേ​​​ത്ര ട്ര​​​സ്റ്റി​​​ന്‍റെ മു​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​യും വി​​ശ്വ​​ഹി​​ന്ദ് പ​​രി​​ഷ​​ത് നേ​​താ​​വു​​മാ​​യ ച​​​മ്പ​​​ത് റാ​​​യി​​​ക്കു ക്ലീ​​​ന്‍ ചി​​​റ്റ്. എ​​ന്നാ​​ൽ ക്ഷേ​​​ത്ര​​​ന​​​ട​​​ത്തി​​​പ്പി​​ന്‍റെ സു​​പ്ര​​ധാ​​ന​​ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ട്ര​​​സ്റ്റ് അ​​​ഗം അ​​​നി​​​ല്‍ മി​​​ശ്ര​​​യ്‌​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​മെ​​​ന്നും ചൊ​​​വ്വാ​​​ഴ്ച സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ലു​​​ണ്ട്.

ച​​ന്പ​​ത് റാ​​യി​​യെ നേ​​​രി​​​ട്ടോ അ​​​ല്ലാ​​​തെ​​​യോ കു​​​റ്റ​​​കൃ​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു യാ​​​തൊ​​​രു തെ​​​ളി​​​വും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സൂ​​​ച​​​ന ന​​​ല്‍കി. ക്ഷേ​​​ത്ര​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല​​​ക​​​ള്‍ അ​​​നി​​​ല്‍ മി​​​ശ്ര​​​യാ​​​ണു നി​​​ര്‍വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ ല​​​വ്കു​​​ശ് മി​​​ശ്ര, അ​​​നു​​​ക​​​ല്‍പ് മി​​​ശ്ര തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി അ​​​നി​​​ല്‍ മി​​​ശ്ര അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ര്‍ത്തി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളി​​​ല്‍ പ​​​ല​​​രെ​​​യും നി​​​യ​​​മി​​​ച്ച​​​തും അ​​​നി​​​ല്‍ മി​​​ശ്ര​​​യു​​​ടെ ശു​​​പാ​​​ര്‍ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും എ​​സ്എ​​ടി ഉ​​ന്ന​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം, അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ച​​​ന്പ​​​ത് റാ​​​യി​​​യും അ​​​നി​​​ൽ മി​​​ശ്ര​​​യും അ​​​യോ​​​ധ്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. സ​​​ന്യാ​​​സി​​​മാ​​​രു​​​മാ​​​യി ഇ​​​രു​​​വ​​​രും സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് ക്ഷേ​​​ത്രം ട്രെ​​​സ്റ്റി​​​ന് ല​​​ഭി​​​ച്ചു​​​വെ​​​ന്നും എ​​​ന്നാ​​​ൽ ഉ​​​ള്ള​​​ട​​​ക്കം അ​​​റി​​​യി​​​ല്ലെ​​​ന്നു​​മാ​​ണ് ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ന്ന​​ത​​രു​​ടെ പ്ര​​തി​​ക​​ര​​ണം.

Latest News

Corehub Up